ലക്നോ: പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് സമാജ് വാദി പാർട്ടി മൂന്ന് എംഎൽഎമാരെ പുറത്താക്കി. അഭയ് സിംഗ്, രാകേഷ് പ്രതാപ് സിംഗ്, മനോജ്കുമാർ പാണ്ഡേ എന്നിവരാണ് പുറത്തായത്.
പാർട്ടി പിന്തുടരുന്ന പുരോഗമനാത്മകമായ ഉൾക്കൊള്ളലിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കുന്ന വർഗീയവും വിഭജനപരവുമായ സമീപനങ്ങളെ പ്രോൽസാഹിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടപടി.
സ്വയം തിരുത്താനുള്ള സമയം ഇവർക്ക് അനുവദിച്ചിരുന്നുവെന്നും സമൂഹനന്മയ്ക്കെതിരേ പ്രവർത്തിക്കുന്നവർക്ക് സമാജ്വാദി പാർട്ടിയിൽ സ്ഥാനമില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.